കേൾക്കുന്നത് എല്ലാം സത്യമാകണമെന്നില്ല ! Not everything you hear may be t...


🌲 കേൾക്കുന്നതെല്ലാം സത്യമല്ല🌲


ചില വ്യക്തികളുടെ പ്രധാന ദൗർബല്യമാണ് കേട്ടതെല്ലാം അതേപടി വിശ്വസിക്കുക എന്നത്

ആരെക്കുറിച്ചാകട്ടെ, എന്തി നെക്കുറിച്ചാകട്ടെ ആരെങ്കിലും
ഒരഭിപ്രായം പറഞ്ഞാൽ അതിന്റെ ശരിതെറ്റുകളെ കുറിച്ച് ഒരു തരി ബോധം പോലുമില്ലാതെ കണ്ണടച്ച് അവയെ വിഴുങ്ങും


മതാന്ധകാരകാരവും രാഷ്ട്രീയ അന്ധകാരവും ബാധിച്ചവരിൽ ഈ സ്വഭാവം വളരെ മുൻപന്തിയിൽ നിൽക്കുന്നു

തന്റെ ചിന്താശക്തിയെ മറ്റൊരാൾക്ക് മുന്നിൽ പണയം വയ്ക്കാതിരിക്കാനാണ് ഒരാൾ ഏറ്റവും  ശ്രദ്ധ വക്കേണ്ടത്

ഒരു കാര്യം നിങ്ങൾ കേൾക്കുകയോ വായിച്ചറിയുകയോ മറ്റേതെങ്കിലും ശ്രോതസ്സിൽ നിന്നും ഗ്രഹിക്കുകയോ ചെയ്താൽ ഉടൻ അത് വാസ്തവമാണെന്ന് ചിന്തിച്ചുറപ്പിക്കരുത്

പകരം ആ വിഷയത്തെപ്പറ്റി അറിയാൻ കഴിയുന്ന കാര്യങ്ങളെ എത്രയും വേഗം സംഭരിച്ച് യാഥാർത്ഥ്യം മനസ്സിലാക്കുകയാണ് വേണ്ടത്

കുടുംബ - സാമൂഹിക ജീവിതത്തെ സങ്കീർണ്ണമാക്കുന്ന പലതരം വ്യാജ വാർത്തകൾ പ്രവഹിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ

ഇവിടെയും നിങ്ങൾ ജാഗ്രതയോടെ തന്നെ നിലകൊള്ളണം

ഇല്ലെങ്കിൽ നിങ്ങളുടെ തലച്ചോറിനുള്ളിൽ മറ്റൊരാളുടെ ബുദ്ധിയെ വളരാൻ നിങ്ങൾ അവസരം കൊടുക്കുകയാവും ചെയ്യുക

ഈ വസ്തുത എപ്പോഴും ഉള്ളിലുണ്ടായിരിക്കുക പ്രധാനമാണ്!

രണ്ടു വള്ളത്തിൽ കാലു വയ്ക്കാതിരിക്കുക !Do not set foot in two boats! DAI...


 രണ്ടു വള്ളത്തിൽ കാലുവയ്ക്കാതിരിക്കുക!🔹


പലരുടേയും സ്വഭാവത്തിൽ കാണുന്ന ഒരു പ്രത്യേകതയാണ് നിലപാടുകളിൽ നിരന്തരം മാറ്റം വരുത്തുക എന്നത്

ഇത്തരക്കാരെ വിശ്വസിക്കാൻ കൊള്ളാത്തവരുടെ ഗണത്തിലാകും നാം ഉൾപ്പെടുത്തുക

ഒരേ സമയം വ്യത്യസ്തമായ ആശയങ്ങളിൽ നിലയുറപ്പിക്കുന്നവർ ഇരുവള്ളത്തിൽ ചവിട്ടികളാണ്

വള്ളങ്ങൾ നീങ്ങിത്തുടങ്ങുമ്പോൾ ഇവർ വെള്ളത്തിൽ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ

ഒരാശയമോ  ലക്ഷ്യമോ ആയി മുന്നോട്ടു പോകുക എന്നതാണ് ഏറ്റവും ശ്രേയസ്ക്കരം

അല്ലാതെ സ്വാധീന ശക്തികളുടെ പ്രേരണയാൽ നിരന്തരം ആശയങ്ങളും ലക്ഷ്യങ്ങളും മാറ്റിപ്പിടിക്കുന്നവർ ചഞ്ചല ചിത്തരും കാര്യം നേടുന്നതിൽ പിന്നോക്കം സഞ്ചരിക്കുന്ന വ്യക്തിയുമാകും

ഒരേ സമയം രണ്ട് മുയലിനെ ഉന്നം വക്കുന്ന വേട്ടക്കാരന് രണ്ടും ലഭിക്കുന്നില്ല എന്ന പഴമൊഴി ഓർക്കുക

ഒരു ലക്ഷ്യത്തെ മനസ്സിൽ ഉറപ്പിക്കുകയും അതിന് വേണ്ടി രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വിജയത്തെ തേടുന്നവർ ചെയ്യേണ്ടത് എന്ന കാര്യം സദാ അന്ത:രംഗത്തിൽ നിലനിർത്തുക !

ആശിച്ചത് കിട്ടീലെന്നു വച്ച് ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല ! DO NOT FAL...



🌲  മോഹഭംഗത്തിൽ അടി പതറരുത്🌲


മനുഷ്യനെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതിന് പിന്നിൽ മോഹങ്ങളുടെ സ്വാധീനമാണ് ഏറ്റവും പ്രധാനം

ഏതൊരു പ്രതിസന്ധിയേയും തരണം ചെയ്യാൻ ഇച്ഛാ ശക്തി കൊണ്ട് സാധ്യമാകുക തന്നെ ചെയ്യും.

എന്നാൽ ചിലർ ഒരു മോഹഭംഗത്തിന്റെ ആഘാതത്താൽ ജീവിതം തന്നെ നഷ്ടമായി എന്നു കരുതി കനത്ത വിഷാദത്തിലേക്ക് പതിക്കുന്നു

ഈ മോഹം നഷ്ടപ്പെട്ടതുകൊണ്ട് ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നു പോലും തീരെ മനസ്സിന് കട്ടിയില്ലാത്തവർ ചിന്തിക്കുന്നു 


സത്യത്തിൽ എന്താണിവിടെ സംഭവിച്ചത്.

നമ്മുടെയോ  ചുറ്റുപാടുകളുടെ യോ പിശകു മൂലമാണ് മോഹ ഭംഗം സംഭവിച്ചത്

ഇത് മനസ്സിലാക്കാതെ വരമായി ലഭിച്ച മനുഷ്യ ജന്മത്തെ വലിച്ചെറിയുകയോ നിരാശയിൽ മുങ്ങിത്തപ്പുകയോ ചെയ്തിട്ട് കാര്യമെന്ത്?

ഒരു മോഹത്തിന് വിഘാതം വരികയോ നഷ്ടം സംഭവിക്കുകയോ ചെയ്താൽ അതിനെക്കാൾ ഉന്നതമായ മറ്റൊരാഗ്രഹം സൃഷ്ടിച്ച് അതിൽ വിജയിക്കുകയാണ് വിവേക ശാലികൾ ചെയ്യുന്നത്


വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഏതൊരു വ്യക്തിക്കുമുണ്ടാകും തോൽവിയുടെ നൂറുകഥകൾ


മോഹഭംഗത്തെ തമസ്ക്കരിക്കാനുള്ള ഏറ്റവും ഉന്നതമായ മാർഗ്ഗം തീവ്രമായി മറ്റൊരു ലക്ഷ്യത്തെ സൃഷ്ടിക്കുക എന്നതാണ്

മോഹനഷ്ടത്തിന്റെ  അഗ്നി ജ്വാലകൾ പുതിയ ലക്ഷ്യത്തിന് കൂടുതൽ കരുത്തേകും

എത്രയും വേഗം ലക്ഷ്യത്തിലേക്കണയാൻ അത് സഹായിക്കുകയും ചെയ്യും

ഉറപ്പ്!

സ്വയം വിലയിരുത്തുവാൻ മടിക്കണ്ട ! EVALUATE YOURSELF ! DAILY MOTIVATIONAL MESSAGE



🌹 സ്വയം അവലോകനം ചെയ്യുക🌹


ജീവിതത്തിൽ ശരികളും തെറ്റുകളും സ്വാഭാവികമാണ്

ശരികളുടെ എണ്ണം വർദ്ധിപ്പിക്കുകയും തെറ്റുകളുടെ മേൽ കടിഞ്ഞാണിടുകയുമാണ് നമ്മുടെ കർത്തവ്യം

പലപ്പോഴും തെറ്റു ചെയ്യുന്ന വ്യക്തിക്ക് താൻ ചെയ്യുന്ന തെറ്റിന്റെ ആഴം പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല

പ്രായോഗിക ചിന്തയിലെ കുറവും അബദ്ധ ധാരണകളും ഒരാളെ തെറ്റിലേക്ക് വഴി നയിച്ചേക്കാം

സ്വയം വിശകലനത്തിനും വിമർശനത്തിനും അംഗീകാരത്തിനും ഉള്ള ഒരു ചെറിയ സമയം നിത്യ ജീവിതത്തിൽ കണ്ടെത്തുകയാണെങ്കിൽ മറ്റൊരാൾ ചൂണ്ടിക്കാട്ടും മുമ്പുതന്നെ നമുക്ക് ശരി തെറ്റുകളെ തിരിച്ചറിയാം

ഇതിനുള്ള ആർജ്ജവവും കേവല ജ്ഞാനവും നിങ്ങൾക്ക് ഇല്ലായെന്ന് സ്വയം ബോധമുണ്ടെങ്കിൽ ഉത്തമനായ ഒരു ഉപദേശകന്റെ നിർദ്ദേശം സ്വീകരിക്കാവുന്നതാണ്


അംഗീകാരവും വിമർശനവും സ്വന്തം അന്തരംഗത്തിൽ നിന്നു തന്നെ ലഭിക്കുന്നതാണ്  പുറമേ നിന്ന് ലഭിക്കുന്നതിനെക്കാൾ ഏറെ ഗുണകരം

ഇതെപ്പോഴും ഉള്ളിൽ ഉണ്ടായിരിക്കുക എന്നത് പരമ പ്രധാനമാണ്


 

ചിരിക്കാൻ മറന്നാൽ ജീവിതം പ്രയാസകരമാകും ! LIFE CAN BE DIFFICULT IF YOU FO...



😀  ചിരി നൽകുന്ന വരദാനം😃

മനുഷ്യനു ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ചിരിക്കാനുള്ള കഴിവ്

കളങ്കമില്ലാതെ  ഉള്ള് തുറന്ന് ചിരിക്കാൻ സാധിക്കുന്നവരെ ഏവരും ഇഷ്ടപ്പെടുന്നു

മനുഷ്യനെ ബാധിക്കുന്ന സകലവിധ രോഗങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനും ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ചിരി വഹിക്കുന്ന പങ്ക് വലുതാണ്

ചിരികൾ പല തരമുണ്ട്

അതിൽ ആരോഗ്യദായകമായത് ച ഉള്ളുതുറന്ന് നിർദോഷകരമായ ചിരിയാണ്

മാനസിക പിരിമുറുക്കങ്ങളെ ഇത് വലിയ തോതിൽ അകറ്റുകയും ജീവിതത്തെ സുന്ദരമാക്കിത്തീർക്കുകയും ചെയ്യും

പ്രസന്നവദരരെ ഏവർക്കും പ്രിയതരമാണല്ലോ

ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് ആത്മാർത്ഥത നിറഞ്ഞ ചിരി സഹായകമാണ്

ചിരിക്കാൻ വേണ്ടി ചിരി ക്ലബ്ബിൽ പോയി കൃത്രിമമായി ചിരിച്ചാൽ പോലും  ആരോഗ്യം ലഭ്യമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുമ്പോൾ  യഥാർത്ഥ ചിരി അതിന്റെ എത്രയോ മടങ്ങ്  ആരോഗ്യം പകരുമെന്നത് സത്യമായ കാര്യമാണ്

അതു കൊണ്ട് ചിരിക്കാൻ ലഭിക്കുന്ന സന്ദർഭങ്ങളെ  ഒഴിവാക്കരുത്

ഭൂമിയിലെ സ്വർഗ്ഗപ്പൂക്കളാണ് ഹൃദയം തുറന്നുള്ള ചിരി ഉതിർക്കുന്നത്

മറ്റൊരാളെ കളിയാക്കാനും വേദനിപ്പിക്കാനും  ചിരി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം

ചിരി ഒരാശ്വാസമാണ്. 

കൊടുക്കുന്നയാൾക്കും

സ്വീകരിക്കുന്ന ആൾക്കും

പിന്നെന്തിന് അതു സമ്മാനിക്കാൻ മറക്കണം?

നിങ്ങൾക്കെന്റെ മനസ്സു നിറഞ്ഞ പുഞ്ചിരി പ്രദാനം ചെയ്യുന്നു

കടക്കെണിയിൽ പെടാതിരിക്കാൻ ഇതൊന്നു കേൾക്കു ! PROTECT YOURSELF FROM A FIN...




♦ ആഢംബരത്തിലെ അപകടം♦


നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രധാന വൈകല്യമാണ് ആഢംബര ഭ്രമം

ഭൗതിക സുഖ സൗകര്യങ്ങൾ എത്രത്തോളം വാരിക്കൂട്ടിയാലും മതിയാകില്ല എന്ന അവസ്ഥയാണ് പലർക്കും

തന്റെ വീടിന്റെ വലുപ്പവും തന്റെ കാറുകളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് തനിക്ക് സമൂഹത്തിൽ മേന്മ കൂടും എന്നാണ് പലരുടേയും ധാരണ

അതിനു വേണ്ടി  ഏത് അധമ പ്രവൃത്തിയും ചെയ്യാൻ പലരും തയാറാകുന്നു

ചിലർ ലോണുകളെടുത്തും തിരിമറികൾ നടത്തിയുമാണ് ആഢംബരത്തിനുള്ള കോപ്പു കൂട്ടുന്നത്

ഭാരിച്ച സാമ്പത്തിക ബാധ്യതയിൽപെട്ട തൊണ്ണൂറ് ശതമാനം പേരിലും ഈ ആഢംബര ഭ്രമം ഉണ്ടായിരുന്നതായി കാണാം

നമ്മുടെ കാറും വീടും പദവിയും കണ്ടാണ് സമൂഹം തന്നെ ഉത്തമനെന്ന് വിലയിരുത്തുന്നതെന്ന്  ഒരാൾ ചിന്തിക്കുന്ന കാലത്തോളം അയാളുടെ ആഢംബര ഭ്രമം അവസാനിക്കുകയില്ല

പണത്തിന്റെയും ആഢംബരത്തിന്റേയും വലിപ്പത്തിലല്ല ഒരാൾ മറ്റൊരാളെക്കാൾ മുന്നിലാകേണ്ടത്

മനുഷ്യത്വത്തിന്റെ വലിപ്പത്തിലാണ്

അതാണ് നാം തിരിച്ചറിയേണ്ടുന്നതും

ആഢംബരത്തിന് പിന്നാലെ പാഞ്ഞ് ഉള്ള മന: സുഖവും കൂടി നഷ്ടപ്പെടുത്താൻ തുനിഞ്ഞിറങ്ങിയിക്കുന്നവർക്ക് ലളിത ജീവിതം എന്ന വാക്ക് തന്നെ അരോചകമാണ്

മനഃസുഖം നഷ്ടപ്പെടുത്തി ഭൗതിക സുഖം തേടിയവരൊക്കെയും
അവസാനകാലത്ത് ഒരു തരി സ്നേഹത്തിനും കരുണയ്ക്കുമായി ദാഹിച്ചിട്ടുണ്ട് എന്നത് വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണ്!

എന്തിനാണ് ഈ അലസത ?


 🔷  മടിയുടെ അടിമ ആകാതിരിക്കുക🔷


ഒരു വ്യക്തി ലക്ഷ്യത്തിൽ നിന്നും വിജയത്തിൽ നിന്നും അകലുകയാണെങ്കിൽ തീർച്ചയായും ആ വ്യക്തിയിൽ മടിയുടെ സ്വാധീനം പ്രബലമായിരിക്കും

മടിയന്മാരുള്ള സ്വർഗ്ഗം നരക സമാനമാണ്

പ്രയത്നിക്കാനുള്ള മനസ്സില്ലായ്മ

ജോലികൾ നാളെ കളിലേക്ക് മാറ്റി വക്കുക മുതലായവ മടി പിടിച്ചവരുടെ ലക്ഷണങ്ങളാണ്

എല്ലാം എങ്ങനെയെങ്കിലുമൊക്കെ അങ്ങ് നടന്നു പോകും എന്നുള്ളതാണ് മടിയൻമാരുടെ അടിസ്ഥാന ചിന്താഗതി

സത്യം പറഞ്ഞാൽ ഇത്തരക്കാരെക്കൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ഗുണവുമില്ല

ഏതു നേരവും മൊബൈലിലും ടിവിക്കു മുന്നിലും വഴിയോരങ്ങളിലും  ഇവരുടെ സാന്നിധ്യം കാണാം

ശരിക്കും പറഞ്ഞാൽ വിലപ്പെട്ട ജീവിതത്തെ വിലയില്ലാതെ കളയുകയാണ് ഇവർ

ഇതിന് ഇവർ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വലിയ വില കൊടുക്കേണ്ടിയും വരും

മടി എന്ന ശീലം ഒരു മഹാവിപത്താണ് എന്ന തിരിച്ചറിവ് ഉണ്ടാകുകയും

പൊഴിയുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന സത്യം ഉൾക്കൊള്ളുകയും ചെയ്യുന്ന വ്യക്തിക്ക് ഒരു ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറുകൾ പോരാ എന്നാകും ചിന്ത

കാരണം മടി പിടിക്കാതെ കർമ്മം ചെയ്യുകയാണെങ്കിൽ അത്രത്തോളം ജോലിഭാരം ഒരാൾക്ക് ഉണ്ട്

അതിൽ എല്ലാം ചെയ്തു തീർക്കാൻ കഠിനാദ്ധ്വാനിയായ ഒരാൾക്ക് പോലും കഴിയുന്നില്ല

മടി പിടിച്ച ഒരു ജന്മം ഭൂമിയിലെ പാഴ്‌വസ്തുവിന് തുല്യമാണ്

അതു കൊണ്ട് മടി പിടിപ്പിക്കുന്ന ചിന്തകളെ വലിച്ചെറിയു

സ്വകർമ്മ ബോധത്തിലേക്കുണരൂ

നഷ്ടപ്പെട്ട നിമിഷങ്ങളെ വെറുതെ വിടൂ

ഇനിയുള്ള സെക്കന്റുകളെ മൂല്യവത്താക്കൂ

അതിന് പറ്റിയ നിമിഷം ഇതാണ്

മടിക്കണ്ട.

ഇന്നിന്റെ പ്രവൃത്തി നന്നായി നിർവ്വഹിക്കു

നാളകളെ ശോഭനമാക്കൂ  !

എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ? WHY ARE YOU SO SCARED? DAILY MOTIVATION...



😳 ഭയത്തെ തുരത്താം😃


ജീവജാലങ്ങളിലെല്ലാം തന്നെ ഭയമെന്ന വികാരത്തിന്റെ സ്വാധീനമുണ്ട്

പ്രാണരക്ഷാർത്ഥമാണ് അവയിൽ ഭയം ഉടലെടുക്കുന്നതെങ്കിൽ ' മനുഷ്യനിൽ അല്ലാതെയും പേടി ഉത്ഭവിക്കാറുണ്ട്

കുഴഞ്ഞുമറിഞ്ഞ ചിന്തകളാണ് അകാരണമായ ഭയത്തിന് മൂല കാരണം

ഏതൊരു വ്യക്തിയിലും ഭയം ഉണ്ടാകുമെങ്കിലും ചിലരിൽ ഇതിന്റെ തീവ്രത ഏറിയിരിക്കും

വെറുതെ  പേടിക്കുന്നത് മാനസിക രോഗത്തിന്റെ ഭാഗമായിട്ടുള്ള പ്രശ്നമാണ്

ഏതൊരു പേടിയേയും മാറ്റാൻ ആദ്യം വേണ്ടത് മനസ്സിനെ വരുതിയിൽ നിർത്തുക എന്നതാണ്

ഭയത്തിന് ഹേതുവായ കാരണം എന്തോ ആകട്ടെ അതിനെ മനസ്സിൽ നിന്ന് പറിച്ചെറിയുകയാണ് ആദ്യമായി വേണ്ടത്

പേടിക്കെന്റെ മനസ്സിൽ സ്ഥാനമില്ലെന്നും

ഞാൻ ധീരനാണെന്നും നിരന്തരം മനസ്സിൽ പറഞ്ഞു കൊണ്ടേയിരിക്കുക

ആദ്യമാദ്യം ഇത് പ്രയാസകരമായി തോന്നുമെങ്കിലും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ  മനസ്സ് നിങ്ങളൊരു ധീരനാണെന്ന് അംഗീകരിക്കുക തന്നെ ചെയ്യും

അതോടെ ഭയത്തിന് നിങ്ങളിൽ നിന്നും ഒഴിഞ്ഞു പോകേണ്ടതായും വരും

നൂറു ദിവസം  പേടിയുള്ള നായയായി ജീവിക്കുന്നതിനെക്കാൾ ഒരു ദിവസമെങ്കിൽ ഒരു ദിവസം ധീരനായ സിംഹമായി കഴിയുകയാണ് ഉചിതം എന്ന് ചിന്തിക്കുക

അത് നിങ്ങളെ അടിമുടി മാറ്റും

ഭയത്തിന്റെ നിഴലുകൾ നിങ്ങളിൽ നിന്നും ഓടിയകലും

നിങ്ങളുടെ ശിരസ്സ് ധൈര്യത്തോടെ ഉയർന്നു നിൽക്കും

പേടിയകന്ന മനസ്സ് ധീരമായി സാഹചര്യങ്ങളെ നേരിടും

ഉണരൂ.

കരുത്തരാകൂ.

കുടുംബ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കണ്ട ! FEEL FREE TO TAKE ON FAM...


🙏 ഉത്തരവാദിത്വം ഏറ്റെടുക്കുക🙏


കുടുംബ ജീവിതത്തിന്റെ താളം  തെറ്റിക്കുന്ന വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പങ്കാളിയുടെ ഉത്തരവാദിത്വ രാഹിത്യമാണ്

ഭാര്യയേയും കുട്ടികളേയും പരിഗണിക്കാതെ തന്നിഷ്ടം മാത്രം ചെയ്തു നടക്കുന്ന ഭർത്താവും

കുടുംബ കാര്യങ്ങളിൽ അലസയായ ഭാര്യയും ദാമ്പത്യ ജീവിതത്തിൽ കല്ലുകടികൾ സൃഷ്ടിക്കും

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം

അതായത് പങ്കാളികളുടെ പരസ്പര ബഹുമാനവും സഹവർത്തിത്ത്വവും ഒരു ദാമ്പത്യ ജീവിതത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നു

എന്നാൽ വളരെ സ്വാർത്ഥമായ കാഴ്ചപ്പാടോടെ ഉത്തരവാദിത്വങ്ങൾ പങ്കാളിയുടെ മേൽ കെട്ടി വക്കുന്ന ഭാര്യയും ഭർത്താവും തങ്ങളുടെ ദാമ്പത്യ ബന്ധത്തിന്റെ അടിവേരാണ് പിഴുതു മാറ്റുന്നത് എന്നോർക്കണം

കുടുംബത്തിനു മേലുള്ള ഉത്തരവാദിത്വങ്ങൾ സൗകര്യ പൂർവ്വം മറന്നു നടക്കുന്നവർ നാളെയൊരു കാലത്ത്  അവഗണനയുടെ കയ്പുനീര് കുടിക്കുമെന്നത് ലോക സത്യമാണ്.

അതു കൊണ്ട് കുടുംബ ജീവിതത്തിലെ കടമകളേയും ഉത്തരവാദിത്വങ്ങളേയും ഏറ്റെടുക്കുന്നതിൽ യാതൊരു അലംഭാവവും കാട്ടേണ്ടതില്ല

ഇത് ഒരു ബാധ്യതയല്ല 

ഒരു പങ്കാളിയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്

അതു മറക്കാതിരിക്കുക !

ഹേയ് ചുമ്മാ നിരാശപ്പെടാതെ .എല്ലാം ശെരിയാകുമെന്നേ ! DO NOT DESPAIR ! DAIL...

 
ചില നേരങ്ങളിൽ നമ്മെ നിരാശ പിടികൂടാറുണ്ട്

താനൊരു പരാജയമാണെന്നും

ഒരിടത്തും തനിക്ക് വിജയിക്കുവാൻ സാധിക്കുകയില്ല എന്നും മനസ്സിനുള്ളിലിരുന്ന് ആരൊക്കെയോ മന്ത്രിക്കും

അതോടെ മനസ്സ് തളരും

ഒന്നും ചെയ്യാനാകാതെ നാം ശൂന്യമായ മനസ്സോടെ ഇരുന്നു പോകും


മിക്കവരുടേയും ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സന്ദർഭത്തിൽ ഇങ്ങനെ ഉണ്ടായി വരാറുണ്ട്

നമുക്കിത് മാറ്റണ്ടേ?

വെറും രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ കാണുക

ആത്മ വിശ്വാസക്കുറവുള്ളവരാണോ നിങ്ങൾ ? ARE YOU LACK OF SELF CONFIDENCE ?DA...

 മനുഷ്യന് ഏറ്റവും ആവശ്യമുള്ള ഘടകമാണ് ആത്മവിശ്വാസം

എത്ര കഴിവുണ്ടായാലും ആത്മവിശ്വാസമില്ലെങ്കിൽ ഒരാൾക്ക്
വിജയിക്കാൻ പ്രയാസമാണ്

സ്ത്രീകൾ ഇത്തരം സ്വഭാവമുള്ള പുരുഷന്മാരെ ഭർത്താവായി ലഭിക്കാൻ ആഗ്രഹിക്കുന്നു


 ( വീഡിയോ കാണുക)


ഭർത്താവിനെ കുറിച്ചുള്ള ഒരു സ്ത്രീയുടെ സങ്കൽപ്പം എന്താണ്?

സങ്കല്പങ്ങൾ അധികരിക്കുമ്പോഴുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്

ദാമ്പത്യ ജീവിതത്തിൽ സങ്കല്പവും സഹകരണവും എപ്രകാരം ആകണം?

മുതലായവയെക്കുറിച്ച് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു

എന്തിനാണ് ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത് ? WHY ARE YOU THINKING TOO ...

 നമ്മിൽ പലരും  ആവശ്യമില്ലാത്തവ ചിന്തിച്ച് അസ്വസ്ഥരാകാറുണ്ട് 

എന്തിനാണിത്?

വീഡിയോ കാണുക

ദുഷ്ടരെ തിരിച്ചറിഞ്ഞു മാറ്റി നിർത്തുക !Identify the wicked and set them ...

 ഒരാളുടെ പ്രകൃതം മോശമാണെന്ന് അറിഞ്ഞു കൊണ്ട് താൽക്കാലിക നേട്ടത്തിനായി അയാളെ കൂട്ട് പിടിക്കുന്നത് ആത്മഹത്യാപരമാണ്

ഉപകാര സ്മരണയില്ലാത്തവർ മനുഷ്യരല്ല !THOSE WITHOUT BENEVOLENCE ARE NOT HUM...

 ഒരു മനുഷ്യന് ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണമാണ് നന്ദി പ്രകാശിിപ്പിക്കൽ 

മറ്റൊരാളുടെ സേവനമനസ്ക്കതക്ക് നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച ആദരമാണത്

ഉപകാരസ്മരണയില്ലാത്തവർ ക്ഷുദ്ര കീടങ്ങൾക്ക് സമമാണ്


ഭാര്യയെക്കുറിച്ചുള്ള ഭർത്താവിൻ്റെ 18 സങ്കൽപ്പങ്ങൾ! HUSBAND'S CONCEPTIONS...

 ജീവിത പങ്കാളിയായി വരാൻ പോകുന്ന വ്യക്തി്യെക്കുറിച്ച് സങ്കൽപ്പങ്ങൾ ഇല്ലാത്തവർ ചുരുക്കമായിരിക്കും

ഇവിടെ പുരുഷന്മാരുടെ സങ്കൽപ്പങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ' വീഡിയോ കാണുക

എന്തിനാണ് ഇങ്ങനെ കടും പിടുത്തം കാട്ടുന്നത് ?Why is it so harsh? DAILY M...

 പലരും തങ്ങളുടെ വാശികളുടെ ഇരുമ്പുു ചട്ടക്ക് ഉള്ളിലാണ് ജീവിക്കുുന്നത്

ദുരഭിമാനത്തിൻ്റെ ചങ്ങലയിൽ പൊതിഞ്ഞ് നടക്കുന്ന ഇവർ പലപ്പോഴും ജീവിതത്തിൽ തോൽവിയടയുകയാകും ചെയ്യുക ( വീഡിയോ കാണുക).

      💧 പിടിവാശി പാടില്ല💧



ചിലരിൽ പിടിവാശി സ്വഭാവം ഏറി നിൽക്കും

താൻ വിചാരിച്ചത് തന്നെ നിറവേറണം  എന്ന വാശിയാകും ഇവർക്ക്

ചെയ്യാൻ പോകുന്ന കാര്യത്തിൽ തെറ്റുകളുണ്ടെന്ന് അറിഞ്ഞാലും ഇവർ തീരുമാനത്തിൽ നിന്നും പിന്നോക്കം പോകുകയില്ല

അഹങ്കാരം ഭരിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ് പിടിവാശി

ഒരു നല്ല വ്യക്തിത്വത്തിന് ഒട്ടും ശുഭമല്ല ഈ സ്വഭാവം

ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹ മോചനത്തിൽ ബഹുഭൂരി പക്ഷത്തിലും പങ്കാളികളിൽ ഒരാൾക്കോ രണ്ട് പേർക്കുമോ പിടിവാശി എന്ന ദുർഗുണം പ്രകടമാണ്

ഒരു കാര്യത്തെ വസ്തുനിഷ്ഠമായി മനസ്സിലാക്കി പ്രതികരിക്കുകയാണ് ഏറ്റവും ഉത്തമം

തെറ്റായാലും ശരിയായാലും എന്റെ ഭാഗം തന്നെ ജയിക്കണം എന്ന കാഴ്ചപ്പാട് ശരിയല്ല

നല്ല കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ ഒരല്പം തോൽവി ഏറ്റുവാങ്ങുന്നതു കൊണ്ട് യാതൊരു തെറ്റും ഉണ്ടാകില്ല എന്ന ബോധം ഉള്ളിൽ സൂക്ഷിക്കാനായാൽ പിടി വാശി എന്ന ശീലത്തെ നമുക്കു ദൂരെ അകറ്റാം

നമ്മുടെ വാശികളല്ല

 വ്യക്തികളുടെ സമൂഹത്തിന്റെ നീതിയാണ് നടപ്പിൽ വരേണ്ടത്

നാം ശ്രമിക്കേണ്ടതും അതിന് വേണ്ടിയാണ്

ഈ സ്വഭാവമുള്ള സ്ത്രീകളെ പുരുഷന്മാർ അകറ്റി നിർത്തും ! MEN AVOID THESE TYPE OF WOMEN


 പുരുഷനേയും സ്ത്രീയേയും തമ്മിൽ ആകർഷിപ്പിക്കുന്നതിന് ശാരീരികവും മാനസികവുമായ പല കാര്യങ്ങങഒbമുണ്ട്

ചില പുരുഷന്മാരെ സ്ത്രീകൾ ഒട്ടും തന്നെ ഇഷ്ടപ്പെടുന്നില്ല അതിൻ്റെ കാരണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.

നിങ്ങളിൽ എത്രമാത്രം ആണത്തവും എത്ര മാത്രം സ്ത്രീത്വവും ഉണ്ടെന്നു കണ്ടെത്താം


 മനുഷ്യരിൽ ലിംഗ വ്യത്യാസമനുസരിച്ച് സ്ത്രീ എന്നും പുരുഷനെന്നും തരം തിരിച്ചിട്ടുണ്ട്


പക്ഷേ ഒരു പുരുഷനും പൂർണ്ണനായ പുരുഷനോ പൂർണ്ണയായ സ്ത്രീയോ അല്ലെന്നുള്ളതാണ് വാസ്തവം

നമ്മിൽ എത്ര ശതമാനം സ്ത്രീത്വവും എത്ര ശതമാനം പുരുഷത്വവും ഉണ്ടെന്നുള്ള ശാസ്ത്രീയമായ നിരീക്ഷണമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

പരാജയപെടുന്നവർ വരുത്തുന്ന 3 സുപ്രധാന തെറ്റുകൾ !THREE IMPORTANT MISTAKES THAT LOSERS MAKE !


 

നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ വഞ്ചിക്കുമോ? WILL THE PARTNER CHEAT ON YOU?


 

എങ്ങനെ ഉൽക്കണ്ഠയെ ഒഴിവാക്കാം ? HOW TO AVOID ANXIETY


 

ഇങ്ങനെ ഒരു അവതാരത്തെ കണ്ടിട്ടുണ്ടോ ..കണ്ടോളു !AVOID BRAGGING


 

കാര്യങ്ങൾ നീട്ടി വെക്കരുത് ! DO NOT PROCRASTINATE


 

ലക്ഷ്യം കാണും വരെ പിന്തിരിയരുത് ! DO NOT TURN BACK UNTIL YOU SEE THE TARGET


 

ക്ഷമിക്കാൻ പഠിക്കുക ! LEARN TO FORGIVE


 

സംസാരം മിതമാക്കുക ! MODERATE YOUR SPEECH !


 


🙏🙏 വെറും വാക്ക് പറയാതിരിക്കുക🙏🙏


മനുഷ്യന്റെ പ്രധാന ദോഷങ്ങളിലൊന്നാണ് പറഞ്ഞ വാക്ക് പാലിക്കാതിരിക്കുക എന്നത്

ഒരാൾക്ക് ഒരു വാക്ക് കൊടുത്താൽ അത് അണുവിട തെറ്റിക്കാതിരിക്കുക എന്നത് ധർമ്മിഷ്ഠർക്ക് മാത്രം കഴിയുന്ന കാര്യമാണ്

നമ്മുടെ ഇതിഹാസ കഥാപാത്രങ്ങളിൽ ശ്രേഷ്ഠരായവരെല്ലാം തന്നെ ഇത്തരക്കാരായിരുന്നു

ഒരു വാക്ക് നല്കുന്നതിനു മുമ്പ് തനിക്ക് ഇത് ചെയ്യുവാൻ സാധിക്കുമോ?

ഇതിന്റെ അനുകൂലവും പ്രതികൂലവും ആയ അവസ്ഥ എന്താണ്?

ഇതെല്ലാം ചിന്തിച്ച് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്

അല്ലാതെ മറ്റുള്ളവരെ വാക്കുകൾ നല്കി വഞ്ചിക്കുന്നത് നികൃഷ്ട കരമാണ്

ഉത്തമരായ വ്യക്തികൾക്ക്
ഇത് ഭൂഷണമല്ല !

നഷ്ട്ട ബോധത്തെ ചുമക്കുന്നത് ജീവിത ഭാരം കൂട്ടും


 

എടുത്തുചാട്ടം ആപത്തു


 

വിജയിക്കാൻ ഞാൻ എന്ത് ചെയ്യണം ? HOW TO WIN ?


 

ഭയത്തെ വലിച്ചെറിയുക


 

സ്നേഹം എപ്രകാരമാണ് നേടിയെടുക്കേണ്ടത് ? HOW TO WIN LOVE ?


 

കോപത്തിന് അടിമപ്പെടാതെയിരിക്കുക ! DO NOT BOW DOWN TO INSULTS


 

കുത്തു വാക്കുകൾക്ക് മുന്നിൽ തല കുനിക്കാതെ ഇരിക്കുക !! DO NOT BOW DOWN TO INSULTS


 

മോഹങ്ങളെ ചുരുക്കുക ജീവിതം സുന്ദരമാക്കുക ! REDUCE DESIRES AND MAKE LIFE BEAUTIFUL


 

അസംതൃതിയുടെ ഉറവിടം ! THE SOURCE OF DISSATISFACTION


 

നിരാശക്ക് അടിമപ്പെടാതെയിരിക്കുക! DO NOT BE DISCOURAGED


 

പരീക്ഷ ഫലത്തെ പേടിക്കേണ്ടതില്ല...DO NOT BE AFRAID OF EXAM RESULT


 

നിങ്ങളുടെ ഭാര്യ/ ഭർത്താവ് ധനവാനാണോ ? LIFE IS NOT FOR MAKING MONEY ONLY


 

ഭാഗ്യ ഹീനരേ ഇതിലെ ഇതിലെ...YOU ARE AN UNLUCKY PERSON? MOTIVATION TALK


 

എന്തിനാണ് എന്നെ ദൈവം ഇങ്ങനെ ശിക്ഷിക്കുന്നത് ? WHY IS GOD PUNISHING ME LIKE THIS ?