എന്തിനാണ് ഈ അലസത ?


 🔷  മടിയുടെ അടിമ ആകാതിരിക്കുക🔷


ഒരു വ്യക്തി ലക്ഷ്യത്തിൽ നിന്നും വിജയത്തിൽ നിന്നും അകലുകയാണെങ്കിൽ തീർച്ചയായും ആ വ്യക്തിയിൽ മടിയുടെ സ്വാധീനം പ്രബലമായിരിക്കും

മടിയന്മാരുള്ള സ്വർഗ്ഗം നരക സമാനമാണ്

പ്രയത്നിക്കാനുള്ള മനസ്സില്ലായ്മ

ജോലികൾ നാളെ കളിലേക്ക് മാറ്റി വക്കുക മുതലായവ മടി പിടിച്ചവരുടെ ലക്ഷണങ്ങളാണ്

എല്ലാം എങ്ങനെയെങ്കിലുമൊക്കെ അങ്ങ് നടന്നു പോകും എന്നുള്ളതാണ് മടിയൻമാരുടെ അടിസ്ഥാന ചിന്താഗതി

സത്യം പറഞ്ഞാൽ ഇത്തരക്കാരെക്കൊണ്ട് കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ഗുണവുമില്ല

ഏതു നേരവും മൊബൈലിലും ടിവിക്കു മുന്നിലും വഴിയോരങ്ങളിലും  ഇവരുടെ സാന്നിധ്യം കാണാം

ശരിക്കും പറഞ്ഞാൽ വിലപ്പെട്ട ജീവിതത്തെ വിലയില്ലാതെ കളയുകയാണ് ഇവർ

ഇതിന് ഇവർ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ വലിയ വില കൊടുക്കേണ്ടിയും വരും

മടി എന്ന ശീലം ഒരു മഹാവിപത്താണ് എന്ന തിരിച്ചറിവ് ഉണ്ടാകുകയും

പൊഴിയുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന സത്യം ഉൾക്കൊള്ളുകയും ചെയ്യുന്ന വ്യക്തിക്ക് ഒരു ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറുകൾ പോരാ എന്നാകും ചിന്ത

കാരണം മടി പിടിക്കാതെ കർമ്മം ചെയ്യുകയാണെങ്കിൽ അത്രത്തോളം ജോലിഭാരം ഒരാൾക്ക് ഉണ്ട്

അതിൽ എല്ലാം ചെയ്തു തീർക്കാൻ കഠിനാദ്ധ്വാനിയായ ഒരാൾക്ക് പോലും കഴിയുന്നില്ല

മടി പിടിച്ച ഒരു ജന്മം ഭൂമിയിലെ പാഴ്‌വസ്തുവിന് തുല്യമാണ്

അതു കൊണ്ട് മടി പിടിപ്പിക്കുന്ന ചിന്തകളെ വലിച്ചെറിയു

സ്വകർമ്മ ബോധത്തിലേക്കുണരൂ

നഷ്ടപ്പെട്ട നിമിഷങ്ങളെ വെറുതെ വിടൂ

ഇനിയുള്ള സെക്കന്റുകളെ മൂല്യവത്താക്കൂ

അതിന് പറ്റിയ നിമിഷം ഇതാണ്

മടിക്കണ്ട.

ഇന്നിന്റെ പ്രവൃത്തി നന്നായി നിർവ്വഹിക്കു

നാളകളെ ശോഭനമാക്കൂ  !

No comments:

Post a Comment