എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ? WHY ARE YOU SO SCARED? DAILY MOTIVATION...



😳 ഭയത്തെ തുരത്താം😃


ജീവജാലങ്ങളിലെല്ലാം തന്നെ ഭയമെന്ന വികാരത്തിന്റെ സ്വാധീനമുണ്ട്

പ്രാണരക്ഷാർത്ഥമാണ് അവയിൽ ഭയം ഉടലെടുക്കുന്നതെങ്കിൽ ' മനുഷ്യനിൽ അല്ലാതെയും പേടി ഉത്ഭവിക്കാറുണ്ട്

കുഴഞ്ഞുമറിഞ്ഞ ചിന്തകളാണ് അകാരണമായ ഭയത്തിന് മൂല കാരണം

ഏതൊരു വ്യക്തിയിലും ഭയം ഉണ്ടാകുമെങ്കിലും ചിലരിൽ ഇതിന്റെ തീവ്രത ഏറിയിരിക്കും

വെറുതെ  പേടിക്കുന്നത് മാനസിക രോഗത്തിന്റെ ഭാഗമായിട്ടുള്ള പ്രശ്നമാണ്

ഏതൊരു പേടിയേയും മാറ്റാൻ ആദ്യം വേണ്ടത് മനസ്സിനെ വരുതിയിൽ നിർത്തുക എന്നതാണ്

ഭയത്തിന് ഹേതുവായ കാരണം എന്തോ ആകട്ടെ അതിനെ മനസ്സിൽ നിന്ന് പറിച്ചെറിയുകയാണ് ആദ്യമായി വേണ്ടത്

പേടിക്കെന്റെ മനസ്സിൽ സ്ഥാനമില്ലെന്നും

ഞാൻ ധീരനാണെന്നും നിരന്തരം മനസ്സിൽ പറഞ്ഞു കൊണ്ടേയിരിക്കുക

ആദ്യമാദ്യം ഇത് പ്രയാസകരമായി തോന്നുമെങ്കിലും ആഴ്ചകൾ കൊണ്ടോ മാസങ്ങൾ  മനസ്സ് നിങ്ങളൊരു ധീരനാണെന്ന് അംഗീകരിക്കുക തന്നെ ചെയ്യും

അതോടെ ഭയത്തിന് നിങ്ങളിൽ നിന്നും ഒഴിഞ്ഞു പോകേണ്ടതായും വരും

നൂറു ദിവസം  പേടിയുള്ള നായയായി ജീവിക്കുന്നതിനെക്കാൾ ഒരു ദിവസമെങ്കിൽ ഒരു ദിവസം ധീരനായ സിംഹമായി കഴിയുകയാണ് ഉചിതം എന്ന് ചിന്തിക്കുക

അത് നിങ്ങളെ അടിമുടി മാറ്റും

ഭയത്തിന്റെ നിഴലുകൾ നിങ്ങളിൽ നിന്നും ഓടിയകലും

നിങ്ങളുടെ ശിരസ്സ് ധൈര്യത്തോടെ ഉയർന്നു നിൽക്കും

പേടിയകന്ന മനസ്സ് ധീരമായി സാഹചര്യങ്ങളെ നേരിടും

ഉണരൂ.

കരുത്തരാകൂ.

No comments:

Post a Comment