കടക്കെണിയിൽ പെടാതിരിക്കാൻ ഇതൊന്നു കേൾക്കു ! PROTECT YOURSELF FROM A FIN...




♦ ആഢംബരത്തിലെ അപകടം♦


നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രധാന വൈകല്യമാണ് ആഢംബര ഭ്രമം

ഭൗതിക സുഖ സൗകര്യങ്ങൾ എത്രത്തോളം വാരിക്കൂട്ടിയാലും മതിയാകില്ല എന്ന അവസ്ഥയാണ് പലർക്കും

തന്റെ വീടിന്റെ വലുപ്പവും തന്റെ കാറുകളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് തനിക്ക് സമൂഹത്തിൽ മേന്മ കൂടും എന്നാണ് പലരുടേയും ധാരണ

അതിനു വേണ്ടി  ഏത് അധമ പ്രവൃത്തിയും ചെയ്യാൻ പലരും തയാറാകുന്നു

ചിലർ ലോണുകളെടുത്തും തിരിമറികൾ നടത്തിയുമാണ് ആഢംബരത്തിനുള്ള കോപ്പു കൂട്ടുന്നത്

ഭാരിച്ച സാമ്പത്തിക ബാധ്യതയിൽപെട്ട തൊണ്ണൂറ് ശതമാനം പേരിലും ഈ ആഢംബര ഭ്രമം ഉണ്ടായിരുന്നതായി കാണാം

നമ്മുടെ കാറും വീടും പദവിയും കണ്ടാണ് സമൂഹം തന്നെ ഉത്തമനെന്ന് വിലയിരുത്തുന്നതെന്ന്  ഒരാൾ ചിന്തിക്കുന്ന കാലത്തോളം അയാളുടെ ആഢംബര ഭ്രമം അവസാനിക്കുകയില്ല

പണത്തിന്റെയും ആഢംബരത്തിന്റേയും വലിപ്പത്തിലല്ല ഒരാൾ മറ്റൊരാളെക്കാൾ മുന്നിലാകേണ്ടത്

മനുഷ്യത്വത്തിന്റെ വലിപ്പത്തിലാണ്

അതാണ് നാം തിരിച്ചറിയേണ്ടുന്നതും

ആഢംബരത്തിന് പിന്നാലെ പാഞ്ഞ് ഉള്ള മന: സുഖവും കൂടി നഷ്ടപ്പെടുത്താൻ തുനിഞ്ഞിറങ്ങിയിക്കുന്നവർക്ക് ലളിത ജീവിതം എന്ന വാക്ക് തന്നെ അരോചകമാണ്

മനഃസുഖം നഷ്ടപ്പെടുത്തി ഭൗതിക സുഖം തേടിയവരൊക്കെയും
അവസാനകാലത്ത് ഒരു തരി സ്നേഹത്തിനും കരുണയ്ക്കുമായി ദാഹിച്ചിട്ടുണ്ട് എന്നത് വസ്തുനിഷ്ഠമായ യാഥാർത്ഥ്യമാണ്!

No comments:

Post a Comment