ചിരിക്കാൻ മറന്നാൽ ജീവിതം പ്രയാസകരമാകും ! LIFE CAN BE DIFFICULT IF YOU FO...



😀  ചിരി നൽകുന്ന വരദാനം😃

മനുഷ്യനു ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ചിരിക്കാനുള്ള കഴിവ്

കളങ്കമില്ലാതെ  ഉള്ള് തുറന്ന് ചിരിക്കാൻ സാധിക്കുന്നവരെ ഏവരും ഇഷ്ടപ്പെടുന്നു

മനുഷ്യനെ ബാധിക്കുന്ന സകലവിധ രോഗങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനും ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ചിരി വഹിക്കുന്ന പങ്ക് വലുതാണ്

ചിരികൾ പല തരമുണ്ട്

അതിൽ ആരോഗ്യദായകമായത് ച ഉള്ളുതുറന്ന് നിർദോഷകരമായ ചിരിയാണ്

മാനസിക പിരിമുറുക്കങ്ങളെ ഇത് വലിയ തോതിൽ അകറ്റുകയും ജീവിതത്തെ സുന്ദരമാക്കിത്തീർക്കുകയും ചെയ്യും

പ്രസന്നവദരരെ ഏവർക്കും പ്രിയതരമാണല്ലോ

ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിന് ആത്മാർത്ഥത നിറഞ്ഞ ചിരി സഹായകമാണ്

ചിരിക്കാൻ വേണ്ടി ചിരി ക്ലബ്ബിൽ പോയി കൃത്രിമമായി ചിരിച്ചാൽ പോലും  ആരോഗ്യം ലഭ്യമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുമ്പോൾ  യഥാർത്ഥ ചിരി അതിന്റെ എത്രയോ മടങ്ങ്  ആരോഗ്യം പകരുമെന്നത് സത്യമായ കാര്യമാണ്

അതു കൊണ്ട് ചിരിക്കാൻ ലഭിക്കുന്ന സന്ദർഭങ്ങളെ  ഒഴിവാക്കരുത്

ഭൂമിയിലെ സ്വർഗ്ഗപ്പൂക്കളാണ് ഹൃദയം തുറന്നുള്ള ചിരി ഉതിർക്കുന്നത്

മറ്റൊരാളെ കളിയാക്കാനും വേദനിപ്പിക്കാനും  ചിരി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം

ചിരി ഒരാശ്വാസമാണ്. 

കൊടുക്കുന്നയാൾക്കും

സ്വീകരിക്കുന്ന ആൾക്കും

പിന്നെന്തിന് അതു സമ്മാനിക്കാൻ മറക്കണം?

നിങ്ങൾക്കെന്റെ മനസ്സു നിറഞ്ഞ പുഞ്ചിരി പ്രദാനം ചെയ്യുന്നു

No comments:

Post a Comment