എന്തിനാണ് ഇങ്ങനെ കടും പിടുത്തം കാട്ടുന്നത് ?Why is it so harsh? DAILY M...

 പലരും തങ്ങളുടെ വാശികളുടെ ഇരുമ്പുു ചട്ടക്ക് ഉള്ളിലാണ് ജീവിക്കുുന്നത്

ദുരഭിമാനത്തിൻ്റെ ചങ്ങലയിൽ പൊതിഞ്ഞ് നടക്കുന്ന ഇവർ പലപ്പോഴും ജീവിതത്തിൽ തോൽവിയടയുകയാകും ചെയ്യുക ( വീഡിയോ കാണുക).

      💧 പിടിവാശി പാടില്ല💧



ചിലരിൽ പിടിവാശി സ്വഭാവം ഏറി നിൽക്കും

താൻ വിചാരിച്ചത് തന്നെ നിറവേറണം  എന്ന വാശിയാകും ഇവർക്ക്

ചെയ്യാൻ പോകുന്ന കാര്യത്തിൽ തെറ്റുകളുണ്ടെന്ന് അറിഞ്ഞാലും ഇവർ തീരുമാനത്തിൽ നിന്നും പിന്നോക്കം പോകുകയില്ല

അഹങ്കാരം ഭരിക്കുന്ന മനസ്സിന്റെ പ്രതിഫലനമാണ് പിടിവാശി

ഒരു നല്ല വ്യക്തിത്വത്തിന് ഒട്ടും ശുഭമല്ല ഈ സ്വഭാവം

ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹ മോചനത്തിൽ ബഹുഭൂരി പക്ഷത്തിലും പങ്കാളികളിൽ ഒരാൾക്കോ രണ്ട് പേർക്കുമോ പിടിവാശി എന്ന ദുർഗുണം പ്രകടമാണ്

ഒരു കാര്യത്തെ വസ്തുനിഷ്ഠമായി മനസ്സിലാക്കി പ്രതികരിക്കുകയാണ് ഏറ്റവും ഉത്തമം

തെറ്റായാലും ശരിയായാലും എന്റെ ഭാഗം തന്നെ ജയിക്കണം എന്ന കാഴ്ചപ്പാട് ശരിയല്ല

നല്ല കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ ഒരല്പം തോൽവി ഏറ്റുവാങ്ങുന്നതു കൊണ്ട് യാതൊരു തെറ്റും ഉണ്ടാകില്ല എന്ന ബോധം ഉള്ളിൽ സൂക്ഷിക്കാനായാൽ പിടി വാശി എന്ന ശീലത്തെ നമുക്കു ദൂരെ അകറ്റാം

നമ്മുടെ വാശികളല്ല

 വ്യക്തികളുടെ സമൂഹത്തിന്റെ നീതിയാണ് നടപ്പിൽ വരേണ്ടത്

നാം ശ്രമിക്കേണ്ടതും അതിന് വേണ്ടിയാണ്

No comments:

Post a Comment