കേൾക്കുന്നത് എല്ലാം സത്യമാകണമെന്നില്ല ! Not everything you hear may be t...


🌲 കേൾക്കുന്നതെല്ലാം സത്യമല്ല🌲


ചില വ്യക്തികളുടെ പ്രധാന ദൗർബല്യമാണ് കേട്ടതെല്ലാം അതേപടി വിശ്വസിക്കുക എന്നത്

ആരെക്കുറിച്ചാകട്ടെ, എന്തി നെക്കുറിച്ചാകട്ടെ ആരെങ്കിലും
ഒരഭിപ്രായം പറഞ്ഞാൽ അതിന്റെ ശരിതെറ്റുകളെ കുറിച്ച് ഒരു തരി ബോധം പോലുമില്ലാതെ കണ്ണടച്ച് അവയെ വിഴുങ്ങും


മതാന്ധകാരകാരവും രാഷ്ട്രീയ അന്ധകാരവും ബാധിച്ചവരിൽ ഈ സ്വഭാവം വളരെ മുൻപന്തിയിൽ നിൽക്കുന്നു

തന്റെ ചിന്താശക്തിയെ മറ്റൊരാൾക്ക് മുന്നിൽ പണയം വയ്ക്കാതിരിക്കാനാണ് ഒരാൾ ഏറ്റവും  ശ്രദ്ധ വക്കേണ്ടത്

ഒരു കാര്യം നിങ്ങൾ കേൾക്കുകയോ വായിച്ചറിയുകയോ മറ്റേതെങ്കിലും ശ്രോതസ്സിൽ നിന്നും ഗ്രഹിക്കുകയോ ചെയ്താൽ ഉടൻ അത് വാസ്തവമാണെന്ന് ചിന്തിച്ചുറപ്പിക്കരുത്

പകരം ആ വിഷയത്തെപ്പറ്റി അറിയാൻ കഴിയുന്ന കാര്യങ്ങളെ എത്രയും വേഗം സംഭരിച്ച് യാഥാർത്ഥ്യം മനസ്സിലാക്കുകയാണ് വേണ്ടത്

കുടുംബ - സാമൂഹിക ജീവിതത്തെ സങ്കീർണ്ണമാക്കുന്ന പലതരം വ്യാജ വാർത്തകൾ പ്രവഹിക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ

ഇവിടെയും നിങ്ങൾ ജാഗ്രതയോടെ തന്നെ നിലകൊള്ളണം

ഇല്ലെങ്കിൽ നിങ്ങളുടെ തലച്ചോറിനുള്ളിൽ മറ്റൊരാളുടെ ബുദ്ധിയെ വളരാൻ നിങ്ങൾ അവസരം കൊടുക്കുകയാവും ചെയ്യുക

ഈ വസ്തുത എപ്പോഴും ഉള്ളിലുണ്ടായിരിക്കുക പ്രധാനമാണ്!

രണ്ടു വള്ളത്തിൽ കാലു വയ്ക്കാതിരിക്കുക !Do not set foot in two boats! DAI...


 രണ്ടു വള്ളത്തിൽ കാലുവയ്ക്കാതിരിക്കുക!🔹


പലരുടേയും സ്വഭാവത്തിൽ കാണുന്ന ഒരു പ്രത്യേകതയാണ് നിലപാടുകളിൽ നിരന്തരം മാറ്റം വരുത്തുക എന്നത്

ഇത്തരക്കാരെ വിശ്വസിക്കാൻ കൊള്ളാത്തവരുടെ ഗണത്തിലാകും നാം ഉൾപ്പെടുത്തുക

ഒരേ സമയം വ്യത്യസ്തമായ ആശയങ്ങളിൽ നിലയുറപ്പിക്കുന്നവർ ഇരുവള്ളത്തിൽ ചവിട്ടികളാണ്

വള്ളങ്ങൾ നീങ്ങിത്തുടങ്ങുമ്പോൾ ഇവർ വെള്ളത്തിൽ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ

ഒരാശയമോ  ലക്ഷ്യമോ ആയി മുന്നോട്ടു പോകുക എന്നതാണ് ഏറ്റവും ശ്രേയസ്ക്കരം

അല്ലാതെ സ്വാധീന ശക്തികളുടെ പ്രേരണയാൽ നിരന്തരം ആശയങ്ങളും ലക്ഷ്യങ്ങളും മാറ്റിപ്പിടിക്കുന്നവർ ചഞ്ചല ചിത്തരും കാര്യം നേടുന്നതിൽ പിന്നോക്കം സഞ്ചരിക്കുന്ന വ്യക്തിയുമാകും

ഒരേ സമയം രണ്ട് മുയലിനെ ഉന്നം വക്കുന്ന വേട്ടക്കാരന് രണ്ടും ലഭിക്കുന്നില്ല എന്ന പഴമൊഴി ഓർക്കുക

ഒരു ലക്ഷ്യത്തെ മനസ്സിൽ ഉറപ്പിക്കുകയും അതിന് വേണ്ടി രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വിജയത്തെ തേടുന്നവർ ചെയ്യേണ്ടത് എന്ന കാര്യം സദാ അന്ത:രംഗത്തിൽ നിലനിർത്തുക !